അറവുകാരന്‍റെ ആടിന്റെ അവസ്ഥയാണ് വി.എസിനുള്ളത്-വി.എം സുധീരന്‍

single-img
23 June 2015

V-M-Sudheeran-KPCC-Presidentതിരുവനന്തപുരം: സി.പി.എം, അറവുകാരന്‍ ആടിനെക്കൊണ്ടുപോകുന്നത് പോലെയാണ് വി.എസ് അച്യുതാനന്ദനെ അരുവിക്കര തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

വി.എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ പരിഹാസ്യമാണ്. ബാലകൃഷ്ണപിള്ളയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത് വി.എസിന്റെ അഴിമതി വിരുദ്ധ നിലപാടിന്റെ പൊയ്മുഖമാണ് കാട്ടുന്നത്. യു.ഡി.എഫിനെതിരെ ആക്ഷേപമുന്നയിച്ച് മുന്നോട്ട് പോയി പ്രതിപക്ഷ നേതൃത്വ സ്ഥാനം നിലനിര്‍ത്താനാണ് വി.എസ് ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.