ടൈറ്റാനിക്കിന്റെ സംഗീത സംവിധായകൻ ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തിൽ മരിച്ചു

single-img
23 June 2015

James-Hornerടൈറ്റാനിക് ഉള്‍പ്പെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ നടന്ന വിമാന അപകടത്തിലാണ് 61കാരനായ ജെയിംസ് മരിച്ചത്.

രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള സംഗീത സംവിധായകനാണ് ജെയിംസ് ഹോര്‍ണര്‍. ജെയിംസ് കാമറൂണ്‍ ചിത്രങ്ങളിലും, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകളിൽ സംഗീതം നൽകിയിരുന്നു.

കാലിഫോര്‍ണിയയിലൂടെ രണ്ട് സീറ്റുള്ള ചെറു വിമാനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. അദ്ദേഹത്തിന്റെ സ്വന്തം വിമാനത്തില്‍ അദ്ദേഹം തന്നെ ഓടിക്കുമ്പോഴാണ് അപകടം നടന്നത്. ജെയിംസ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.