ലഖ്‌വിയുടെ മോചനം; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പരാതിക്കെതിരെ ചൈന

single-img
23 June 2015

814972-ZakiurRehmanLakhviAFP-1419978343-951-640x480യുഎൻ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ലഖ്‌വിയുടെ മോചിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നല്‍കിയ പരാതിക്കെതിരെ ചൈന. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യു.എന്‍ ഉപരോധ സമിതിയെ സമീപിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരം ചേര്‍ന്ന സമിതി യോഗത്തിലാണ് ചൈന എതിര്‍പ്പ് അറിയിച്ചത്. ഇന്ത്യ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ചൈനയുടെ വാദം.

ലഖ്‌വിയുടെ മോചനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരാണെന്ന് കാട്ടിയാണ് ഇന്ത്യ പരാതി നല്‍കിയത്.

കൂടുതല്‍ കാലം തടവില്‍ വെക്കാനാവശ്യമായ തെളിവുകളില്ലാത്തതിനാല്‍ ലഖ്വിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഏപ്രിലില്‍ ലഖ്‌വിയെ വിട്ടയച്ചത്.