വിവാഹ മോചനം നേടിയ ഭാര്യക്ക് കോടതി വിധിയെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലുള്ള സകല വസ്തുക്കളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി അയച്ചുകൊടുത്തു എന്ന വാർത്ത വ്യാജം

single-img
23 June 2015

1ബെര്‍ലിന്‍: ഭര്‍ത്താവിൽ നിന്നും വിവാഹമോചനം നേടിയ ഭാര്യക്ക് തന്റെ സ്വത്തിന്റെ നേര്‍പകുതി നൽകണമെന്ന ജര്‍മന്‍ കോടതി വിധിയെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലുള്ള എല്ലാ വസ്തുക്കളും പകുതിയാക്കി മുറിച്ച് ഭാര്യയ്ക്ക് അയച്ചു കൊടുത്തു എന്ന വാര്‍ത്ത തികച്ചും വ്യാജം. മലയാള ഉൾപെടെയുള്ള ലോകമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയും അതിനോടൊപ്പമുളള വീഡിയോയും  കെട്ടുകഥയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.

ജര്‍മന്‍ അഭിഭാഷകസംഘടന അവരുടെ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ ഭാവിയിലെ ഒരു വീതംവെക്കല്‍ സംഭവമായിരുന്നു ഇത്. വിവാഹബന്ധം വേര്‍പെടുമ്പോള്‍ ഇങ്ങനെയൊക്കെയും സംഭവിക്കുമോ എന്ന മനോഹരഭാവനയാണ് കഥയായും വീഡിയോയായും പുറത്തുവന്നത്.

ജര്‍മന്‍കാരന്‍ 12 വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ ഭാഗമായി സ്വത്ത് തുല്യമായി വീതിച്ചെന്നും ഒരു പകുതി ഭാര്യ ‘ലോറ’ക്ക് അയച്ചു നല്‍കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. ലോറയ്ക്ക് വേണ്ടി എന്ന പേരില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.