ബാങ്കുകളിലെ വിദേശ മലയാളികളുടെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കടന്നു

single-img
23 June 2015

Cashകൊച്ചി: കേരളത്തിലെ ബാങ്കുകളിലുള്ള വിദേശ മലയാളികളുടെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂറിലാണ് ഏറ്റവുമധികം വിദേശ മലയാളികളുടെ നിക്ഷേപമുള്ളത്, 26,613 കോടി രൂപ.2013 മാര്‍ച്ചില്‍ 66,190 കോടി രൂപയായിരുന്ന നിക്ഷേപം 2014 മാര്‍ച്ച് 31 ന് 93,883 കോടിയിലെത്തി. 2015 മാര്‍ച്ചില്‍ ഇത് 1,09,603 കോടിയായി ഉയര്‍ന്നു.  രണ്ടാം സ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കില്‍ 23,214 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ 14,456 കോടി രൂപയുടെ നിക്ഷേപം മാത്രമാണുള്ളത്.