മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല അന്തരിച്ചു

single-img
23 June 2015

motherമദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല (81) അന്തരിച്ചു. മിഷനറീസ് ഒഫ് ചാരിറ്റി മദർ സുപ്പീരയറുയിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 1997ൽ മദർ തെരേസയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ നിർമല മദർ സുപ്പീരിയർ ജനറലായത്.

റാഞ്ചിയിൽ 1934 ൽ ബ്രഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം. മാതാപിതാക്കൾ നേപ്പാളിൽ നിന്നുള്ളവരാണ്. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. ജനനം ഹിന്ദു കുടുംബത്തിലായിരുന്നുവെങ്കിലും വിദ്യാഭ്യാസം ലഭിച്ചത് പട്നയിലെ ക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ്.

ആ സമയങ്ങളിൽ മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ സിസ്റ്റർ നിർമല അതിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചു. ക്രിസ്ത്യൻ മതവിശ്വാസത്തിലേക്കു പരിവർത്തി‌തയായ നിർമല 17-ാം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.

വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിനു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2009 ൽ രാജ്യം നിർമ ജോഷിക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചു.