സുനന്ദ പുഷ്‌കറിന്റെ കൊല കേസ്; തരൂരിന്‍െറ ഉൾപെടെ ആറ് പേരെ നുണപരിശോധന നടത്തി

single-img
23 June 2015

Sunanda-Pushkarന്യൂഡല്‍ഹി:  സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിന്‍െറ ഡ്രൈവര്‍ ബജ്റംഗി ഉൾപെടെ ആറ് പേരെ നുണപരിശോധനയ്‌ക്ക് വിധേയമാക്കിയെന്ന് ഡൽഹി പൊലീസ് കമ്മിഷണർ. തരൂരിന്‍െറ ഡ്രൈവര്‍ ബജ്റംഗിക്ക് പുറമെ വീട്ടുജോലിക്കാരന്‍ നരേന്‍ സിങ്ങ്, കുടുംബ സുഹൃത്ത് സഞ്ജയ് ധവാന്‍, എസ്.കെ. ശർമ്മ, വികാസ് അഹ്ളാവത്ത്, സുനിൽ തക്രു എന്നിവരെയാണ് നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.  നുണപരിശോധനക്ക് മൂവരും നേരത്തേ സമ്മതമറിയിക്കുകയും കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. നുണപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ പറഞ്ഞു.

സുനന്ദ കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമെന്നുകണ്ടാല്‍ ഇനിയും ഇത്തരം പരിശോധനകള്‍ നടത്തുമെന്നും കമീഷണര്‍ പറഞ്ഞു. സുനന്ദ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തേ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിന് വിധേയരായ മൂവരും സുനന്ദയുടെ മരണസമയത്തും തുടര്‍ന്നും കൂടെയുണ്ടായിരുന്നവരാണ്. ശശി തരൂറിനെയും സഹായികളെയും നേരത്തേ പലകുറി ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തരൂറിന്‍െറ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കിയത്.

പക്ഷനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം സംഭവം കൊലപാതകമാണെന്ന് വിലയിരുത്തിയ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തുവെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല.