ഒബാമയെ വംശീയമായി പരിഹസിച്ച ഇസ്രായേല്‍ മന്ത്രിയുടെ ഭാര്യ മാപ്പു പറഞ്ഞു

single-img
22 June 2015

mosesടെല്‍ അവീവ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ വംശീയമായി പരിഹസിച്ച ഇസ്രായേല്‍ മന്ത്രിയുടെ ഭാര്യ മാപ്പു പറഞ്ഞു. ആഭ്യന്തരമന്ത്രി സില്‍വന്‍ ഷാലത്തിന്റെ ഭാര്യ ജൂഡി ഷാലം നിര്‍ മോസസാണ്‌ മാപ്പു പറഞ്ഞത്‌. ‘ഒബാമയുടെ കാപ്പിയേതാണെന്ന്‌ നിങ്ങള്‍ക്കറിയാമോ? കറുത്ത, കടുപ്പം കുറഞ്ഞ കാപ്പി.’ എന്ന ഇവരുടെ ട്വിറ്റ് ചെയ്തിരുന്നു.

ഇസ്രായേലില്‍ റോഡിയോ, ടെലിവിഷന്‍ അവതാരകയായ ഇവരെ ട്വിറ്ററില്‍ 74,400 പേര്‍ പിന്തുടരുന്നുണ്ട്‌. ഷാലത്തിന്റെ  ട്വീറ്റിന്‌ വംശീയവിദ്വേഷഛായ വരികയും ചര്‍ച്ചാവിഷയമായി മാറുകയുമായിരുന്നു. എന്നാല്‍ പന്തികേട്‌ തിരിച്ചറിഞ്ഞ ഷാലം ആരോ തന്നോട്‌ പറഞ്ഞ മണ്ടന്‍ തമാശ യെന്ന്‌ പിന്നീട്‌ മാപ്പപേക്ഷ ട്വീറ്റ്‌ ചെയ്‌തെങ്കിലും ഗുണമായില്ല.

എപ്പോഴോ കേട്ട ഇത്തരമൊരു അറുബോറന്‍ തമാശ എഴൂതാന്‍ പാടില്ലായിരുന്നെന്ന്‌ ഇവര്‍ പിന്നീട്‌ ഒബാമയ്‌ക്കായി ട്വീറ്റ്‌ ചെയ്‌തു. ഏതെങ്കിലും മതത്തേയോ വംശത്തേയോ ഇത്‌ അര്‍ത്ഥമാക്കുന്നില്ലെന്നും അവർ പറഞ്ഞു.