ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി

single-img
22 June 2015

Cricket WCup India Bangladeshന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പര കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം മൂലം ടീമിന്റെ പ്രവര്‍ത്തനക്ഷമത ബാധിക്കുന്നതിനാലുമാണ് പരമ്പര റദ്ദാക്കിയതെന്ന് ബിസിസിഐ അറിയിച്ചു.

ബംഗ്ലദേശനോടേറ്റ പരാജയവും പരമ്പര റദ്ദാക്കുന്നതിന് ബിസിസിഐയെ പ്രേരിപ്പിച്ചു. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് സിംബാബ്‌വെ പരമ്പരയില്‍ ഉണ്ടായിരുന്നത്.

നേരത്തെ മുതിര്‍ന്ന കളിക്കാരടക്കം ഇന്ത്യയുടെ തിരിക്ക് പിടിച്ച മത്സര ഷെഡ്യൂളിനെതിരെ രംഗത്ത് വന്നിരന്നു.  ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് മുതിര്‍ന്ന താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടതായും എന്നാല്‍ ബിസിസിഐ ഇത് തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ടീം ഇന്ത്യ തോല്‍ക്കുകയായിരുന്നു.