‘ബ്രിട്ടണിലെ ഏറ്റവും വണ്ണംകൂടിയ മനുഷ്യന്‍’ കാള്‍ തോംസൺ മരണത്തിന്‌ കീഴടങ്ങി

single-img
22 June 2015

fattest_manലണ്ടന്‍: ‘ബ്രിട്ടണിലെ ഏറ്റവും വണ്ണംകൂടിയ മനുഷ്യന്‍’ എന്നുമറിയപ്പെട്ടിരുന്ന കാള്‍ തോംസൺ മരണത്തിന്‌ കീഴടങ്ങി.  33-ാം വയസായിരുന്നു.  412 കിലോ ആയിരുന്നു തോംസന്റെ ഭാരം.

ലണ്ടനിലെ വീട്ടിലായിരുന്നു തോംസന്റെ മരണം. ബന്ധുക്കളുടെ അപേക്ഷ പ്രകാരം അഗ്നിശമന സേനാ അംഗങ്ങളും പോലീസും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന്‌ ഒടുവിലാണ്‌ തോംസന്റെ ശരീരം വീടിനുള്ളില്‍നിന്നും ശവ സംസ്‌കാരത്തിനായി പുറത്തെത്തിച്ചത്‌.

ക്രമമല്ലാത്ത ആഹാര ശീലമാണ്‌ തോംസന്റെ വണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചതിനുള്ള കാരണം. കഴിഞ്ഞ 12 മാസങ്ങളായി വീട്ടിലിരുന്ന്‌ തീറ്റ മാത്രമായിരുന്നു തോംസന്റെ പണി. ഭാരം 412ല്‍ നിന്നും 285 എന്ന നിലയിലേക്ക്‌ എങ്കിലും എത്തിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന്‌ ഡോക്‌ടര്‍മാര്‍ തോംസന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.