രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന അദ്വാനിയുടെ മുന്നറിയിപ്പിനെ പിന്തുണച്ച് ശിവസേന

single-img
22 June 2015

VBK-ADVANI_359924fരാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന എല്‍കെ അദ്വാനിയുടെ മുന്നറിയിപ്പിനെ പിന്തുണച്ച് ശിവസേന. അദ്വാനിയുടെ മുന്നറിയിപ്പിനെ അവഗണിക്കാനാവില്ലെന്ന് ശിവസേന മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ ബിജെപിക്ക് സമഗ്രാധിപത്യം ലഭിച്ച തെരഞ്ഞെടുപ്പിന് ശേഷം അദ്വാനി നടത്തിയ പരാമര്‍ശം ആരെയോ ലക്ഷ്യമിട്ടാണെന്നത് പ്രകടമാണെന്ന് മുഖപ്രസംഗം പറയുന്നു.

അദ്വാനി ആരെയാണ് ലക്ഷ്യമിട്ടത് എന്നതാണ് പ്രധാന ചോദ്യം. അദ്വാനി സജീവ രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ ഇപ്പോഴില്ലെങ്കിലും പാര്‍ട്ടിയും മാധ്യമങ്ങളും ഇന്ത്യന്‍ രാഷ്ട്രീയം പൊതുവിലും അദ്ദേഹത്തിന്റെ പരാമര്‍ശം ഗൗരവമായി എടുക്കണം. അടിയന്തരാവസ്ഥയെ കുറിച്ച് ഭയക്കേണ്ടിവരുന്നു എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നുവെങ്കില്‍ അത് ആരെയോ ലക്ഷ്യമിട്ടുതന്നെയാണ് എന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.