സച്ചിന്‍റെ കടുത്ത ആരാധകൻ സുധിർ ഗൗതമിനു നേരെ ബംഗ്ലാദേശില്‍ ആക്രമണം

single-img
22 June 2015

Sudhir-Kumarസച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ടീം ഇന്ത്യയുടെയും കടുത്ത ആരാധകൻ സുധിർ ഗൗതമിനു നേരെ ബംഗ്ലാദേശില്‍ ആക്രമണം. രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം സ്റ്റേഡിയത്തിനു പുറത്തുവച്ചാണ് തനിക്ക് നേരെ ആക്രണമം ഉണ്ടായതെന്ന് സൂധീര്‍ പറഞ്ഞു. സ്റ്റേഡിയം വിട്ട് പുറത്തു കടന്നയുടന്‍ ഒരു സംഘം ബംഗ്ലാദേശ് ആരാധകര്‍ സുധീറിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. വിടാതെ പിന്തുടര്‍ന്ന ഇവരില്‍ നിന്നും സുധീറിനെ ഒരു വിധം രക്ഷിച്ച പൊലീസ് ഇദ്ദേഹത്തെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി. ഓട്ടോറിക്ഷയെയും പിന്തുടര്‍ന്ന ആക്രമകാരികള്‍ ശക്തമായ കല്ലേറ് നടത്തിയെങ്കിലും സുധീര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.