അഫ്ഗാനിൽ പാര്‍ലമെന്റ് സമുച്ചയത്തിന് നേരെ ചാവേറാക്രമണം; ആറ് മരണം

single-img
22 June 2015

THALIBANകാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പാര്‍ലമെന്റ് സമുച്ചയത്തിന് നേരെ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ചേരുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി മസൂം സറ്റനേക്‌സി എംപിമാരെ അഭിസംബോധ ചെയ്യുമ്പോഴാണ് അക്രമണം ഉണ്ടായത്.

അക്രമണത്തെ തുടർന്ന് തീവ്രവാദികളും പോലീസും തമ്മിലുളള പോരാട്ടം ഇപ്പോഴും തുടരുകയാണ്. അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. സമുച്ചയത്തിലുള്ളവരെ സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

അതേസമയം പാര്‍ലമെന്റ് സമുച്ചയത്തിന് പുറമെ കാബൂളിലെ ദഹ്മസാംഗ് ഏരിയയിലും സ്‌ഫോടനം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.