അവധി ഉണ്ടോ എന്ന് അന്വേഷിച്ച് ഫേസ്ബുക്ക് പേജിൽ മെസേജ് അയച്ചവരോട് ‘ഓടി ക്ലാസിൽ പോകാൻ’ കൊഴിക്കോട് കളക്ടറുടെ അറിയിപ്പ്

single-img
22 June 2015

kozhokod-colectorഅവധിപ്രതീക്ഷിച്ച് ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ മെസേജ് അയച്ചവരോട് ഓടി ക്ലാസിൽ പോകാൻ കൊഴിക്കോട് കളക്ടറുടെ മറുപടി. സോഷ്യല്‍മീഡിയയിലെ ജനകീയ സാന്നിധ്യമായ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരാണ് അവധിയില്ലെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കാലവര്‍ഷം ശക്തമായതോടെ അയല്‍ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അവധിപ്രതീക്ഷിച്ച് ഫേസ്ബുക്കില്‍ മെസേജ് അയച്ചവരെയാണ് കളക്ടര്‍ നിരാശരാക്കിയത്.

തന്റെ മെസേജ് ബോക്സിലേക്ക് തിങ്കളാഴ്ച അവധിയുണ്ടോ എന്ന് അറിയാൻ മെസേജുകളുടെ പെരുമഴ സൃഷ്ടിച്ചവർക്കാണ് കളക്ടറുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ അറിയിപ്പ് എത്തിയത്. ‘ഒരു അവധിയുമില്ല, ഗോ ടു യുവർ ക്ലാസെസ്സ്’ എന്നായിരുന്നു മറുപടി.

അതേസമയം കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ പൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.