ആറു മാസത്തേക്ക് ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

single-img
22 June 2015

Manohar-Parrikar1പനജി: ആറു മാസത്തേക്ക് ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു. സോപൂര്‍ വെടിവെയ്പും റാഫേല്‍ കരാറുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പരീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളിലൂടെ മാത്രമേ കഴിയൂവെന്നും കഴിഞ്ഞ 50 വര്‍ഷങ്ങളായി യുദ്ധമില്ലാതായതോടെ ഇന്ത്യന്‍ സൈന്യത്തോട് ജനങ്ങള്‍ക്കുള്ള ബഹുമാനം കുറഞ്ഞിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞത് വിവാദമായിരുന്നു. പ്രതിരോധമന്ത്രി തന്നെ സൈന്യത്തെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ ഈ പ്രസ്താവന കടുത്ത വിമര്‍ശനത്തിനിടയാക്കി. പ്രതിപക്ഷ പാര്‍ട്ടികളും പരീക്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. പരീക്കറിന്റെ പരാമര്‍ശവും വിവാദമുയര്‍ത്തിയിരുന്നു.