കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെയ്പ്പ്; ഒൻപത് സി.ഐ.എസ്.എഫ് ജവാന്മാർ കീഴടങ്ങി

single-img
22 June 2015

karippurകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ട് ഒൻപത് സി.ഐ.എസ്.എഫ് ജവാന്മാർ കീഴടങ്ങി. കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി സി.ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.  ജിതേന്ദ്ര കുമാർ, അരവിന്ദ് യാദവ്, അശ്വിൻ കുമാർ, അമിത് തിവാരി, സുരേഷ് ഗൗള, സുഭാഷ് ചന്ദ്രൻ, കെ.കെ.ദൗഡ, ധീരേന്ദ്ര ഓരാൻ, ജി.എ.നടരാജ്, എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ഐ.എസ്.എഫ് പൊലീസിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.