ഇന്ത്യ പൂര്‍ണ്ണ പോളിയോ വിമുക്ത രാജ്യം

single-img
21 June 2015

pulse-polio11ഇന്ത്യ പൂര്‍ണമായും പോളിയോ വിമുക്തമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന നേട്ടം കൈവരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പോളിയോ സ്ഥിരീകരിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. രാജ്യത്ത് പോളിയോ വൈറസ് തിരിച്ചെത്തിയെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ആരോഗ്യവകുപ്പ് തള്ളിക്കളഞ്ഞു. ഉത്തര്‍ പ്രദേശില്‍ കണ്‌ടെത്തിയത് പോളിയോ അല്ലെന്നും ഇതിനോടു സമാനമായ രോഗലക്ഷണങ്ങളുള്ള അക്യൂട്ട് ഫ്‌ളാസിഡ് പരാലിസിസ് ആണെന്നും മന്ത്രാലയം അറിയിച്ചു.