ടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു

single-img
20 June 2015

downloadടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പരസ്യങ്ങള്‍വഴി കുട്ടികളെയടക്കം ആകര്‍ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലതും ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭക്ഷണങ്ങളിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ രുചി പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂഡില്‍സിലെ വിഷാംശം, പാക്കറ്റ് ഭക്ഷണങ്ങളിലെ മായം എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍, വാട്സ് ആപ് എന്നിവ വഴി പരാതി അറിയിക്കാനും സംവിധാനമൊരുക്കും.