സോളാർ കേസ്: പുതിയ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

single-img
20 June 2015

downloadസോളാർ കേസിലെ പുതിയ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .സോളാർ കേസ് അന്വേഷണത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടുണ്ട്. കേസിലെ മുഴുവൻ തെളിവുകളും പുറത്ത് വന്നാൽ യു.ഡി.എഫ് സർക്കാർ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ നിയമവാഴ്ചയിലെ വീഴ്ചയെയാണ് കാണിക്കുന്നതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര വകുപ്പിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഉമ്മൻചാണ്ടി,​ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരെ ആശ്രയിച്ചാണ് സർക്കാർ നിലനിൽക്കുന്നത്.സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. കരിപ്പൂർ അടക്കമുള്ള സംഭവങ്ങൾ ഇതിന് തെളിവാണ് എന്നും കോടിയേരി പറഞ്ഞു.