കൊച്ചിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

single-img
20 June 2015

143478554720courtകൊച്ചിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രാവിലെ ഒന്പത് മണിയോടെയാണ് ഇരുപതിനും 25നും ഇടയിൽ പ്രായം തോന്നിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കോടതിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കോടതി ജീവനക്കാരും പൊലീസും ഇയാലെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.