ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
20 June 2015

imagesആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ആഭ്യന്തര വകുപ്പ് സ്വതന്ത്രമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ കേസിന്റെ അന്വേഷണം വിജിലൻസ് സ്വതന്ത്രമായാണ് നടത്തുന്നത്. ബാർ കോഴ കേസിൽ വിജിലൻസിന് മേൽ ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദവും ഉണ്ടായിട്ടില്ല.

വിജിലൻസിന്റെ പ്രവർത്തനങ്ങളിൽ സർക്കാരോ ആഭ്യന്തര വകുപ്പോ ഒരിക്കലും ഇടപെട്ടിട്ടില്ല. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി കൈകടത്തുന്നതായുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .