എറണാകുളത്തെ ജില്ലാ കോടതി കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

single-img
20 June 2015

suicideകൊച്ചി: എറണാകുളം നഗരത്തില്‍ ജില്ലാ കോടതി സമുച്ചയത്തിലുള്ള ട്രഷറി കെട്ടിടത്തിനു മുകളില്‍ കയറിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഹിന്ദി സംസാരിക്കുന്ന ഇയാള്‍ ജില്ലാ കോടതിയോടു ചേര്‍ന്നുള്ള ട്രഷറിയുടെ ഓടു മേഞ്ഞ രണ്ടാം നിലയ്ക്കു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്‌സും പോലീസും എത്തി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കോടതി സമുച്ചയത്തിലെ കെട്ടിടത്തിന്റെ അകത്തു നിന്നും മുകളിലേയ്ക്ക് കയറാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. താഴെ വീണാല്‍ അപകടം പറ്റാതിരിക്കാന്‍ വലിയ വലയും വിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ കോടതി ജീവനക്കാര്‍ എത്തിയപ്പോഴാണ് കെട്ടിടത്തിനു മുകളില്‍ ഒരാള്‍ കയറിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ താഴേക്കു ചാടുമെന്നു പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.