ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ ജാമായി

single-img
20 June 2015

Air-Indiaഭോപ്പാല്‍: ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ ജാമായി. ഭോപ്പാലിലെ രാജ്‌ ഭോജ്‌ വിമവനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്‌ വിമാനത്തിന്റെ ഒരു ടയര്‍ ജാമായത്‌. ക്രൂ മെമ്പേഴ്‌സ് ഉള്‍പ്പെടെ 71 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്ക്‌ ഏറ്റിട്ടില്ല.

ഡല്‍ഹി-ഭോപ്പാല്‍ സര്‍വ്വീസ്‌ നടത്തുന്ന എയര്‍ ഇന്ത്യ എഐ 833 വിമവനത്തിലാണ്‌ സംഭവം. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 1.30ന്‌ ഡല്‍ഹിയില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം 2.50നാണ്‌ ഭോപ്പാല്‍ വിമവനത്താവളത്തിലെത്തിയത്‌. തുടര്‍ന്ന്‌ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ടയര്‍ ജാമാവുകയായിരുന്നു. എന്നാല്‍ പൈലറ്റിന്റെ നിയന്ത്രണത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തു.