മുഖ്യമന്ത്രി മാറിപ്പോയി; തമിഴ്‌നാട്‌ വിദ്യാഭ്യാസവകുപ്പ് മൂന്ന്‌ ലക്ഷം പാഠപുസ്‌തകങ്ങള്‍ പിൻവലിക്കുന്നു

single-img
20 June 2015

KARUNA_648447e (1)ചെന്നൈ: തമിഴ്‌നാട്‌ വിദ്യാഭ്യാസവകുപ്പിനു പറ്റിയ പിഴവു മൂലം മൂന്ന്‌ ലക്ഷം പാഠപുസ്‌തകങ്ങള്‍ പിൻവലിക്കുന്നു. പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്‌തകത്തിന്റെ ആമുഖത്തിലാണ് തെറ്റ് കടന്നു കൂടിയത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെന്നാണ് പുസ്‌തകത്തിൽ കൊടുത്തിരിക്കുന്നത്.

ജയലളിതയുടെ പേരിനു പകരം കരുണാനിധിയുടെ പേരാണ്‌ അച്ചടിച്ചിരിക്കുന്നതെന്ന്‌ കണ്ടെത്തിയതോടെ സാമ്പത്തികശാസ്‌ത്രത്തിന്റെ 2.5 ലക്ഷം പുസ്‌തകങ്ങളും ചരിത്രത്തിന്റെ 70,000 പുസ്‌തകങ്ങളും പിന്‍വലിച്ചു.

അതേസമയം, അച്ചടിപ്പിഴവല്ല മുഖ്യമന്ത്രിയുടെ പേര്‌ തെറ്റാന്‍ കാരണമെന്ന്‌ വിദ്യാഭ്യാസവകുപ്പധികൃതര്‍ പറയുന്നു. 2011 ല്‍ മന്ത്രിസഭ മാറിയെങ്കിലും പുസ്‌തകത്തിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രിയുടെ പേര്‌ മാറ്റിയിരുന്നില്ല എന്നും കഴിഞ്ഞ നാല്‌ വര്‍ഷമായി തുടരുന്ന പിഴവ്‌ ഇപ്പോഴാണ്‌ ശ്രദ്ധയില്‍പ്പെട്ടതെന്നും അധികൃതര്‍ പറയുന്നു.