എംജി സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്

single-img
20 June 2015

mgകോട്ടയം: എംജി സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്. സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ള, സര്‍ക്കാര്‍ അംഗീകാരമില്ലാത്ത എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണർ നിര്‍ദേശിച്ചു.  ആകെയുള്ള 133 കേന്ദ്രങ്ങളില്‍ 78 എണ്ണം നേരത്തേ അടച്ചുപൂട്ടിയിരുന്നു. ഗവര്‍ണറുടെ ഉത്തരവോടെ അവശേഷിക്കുന്ന 55 സെന്‍ററുകള്‍ കൂടി പൂട്ടും. ഓഫ് കാമ്പസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതേസമയം നിലവില്‍ സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സെന്‍ററുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.