ഹൗസ് സര്‍ജന്മാര്‍ സ്റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കുന്നു

single-img
20 June 2015

doctors_strikeതിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ സ്റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കുന്നു. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് പണിമുടക്ക്. മൂന്നു വര്‍ഷമായി സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സ്റ്റൈപ്പന്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂണ്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.