കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വിതരണം ചെയ്യേണ്ട 50 കോടി രൂപ സപ്ലൈകോയ്ക്കു ധന വകുപ്പ് അനുവദിച്ചു

single-img
20 June 2015

kerala_nelluതിരുവനന്തപുരം: നെല്ലു സംഭരിച്ച വകയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വിതരണം ചെയ്യേണ്ട 50 കോടി രൂപ കഴിഞ്ഞ ദിവസം സപ്ലൈകോയ്ക്കു ധന വകുപ്പ് അനുവദിച്ചു. ശനിയാഴ്ച ഇതു സപ്ലൈകോയുടെ അക്കൗണ്ടിലെത്തും. തിങ്കളാഴ്ച ഇതു കര്‍ഷകര്‍ക്കു വിതരണം ചെയ്യും. സാങ്കേതിക തടസ്സങ്ങള്‍ മൂലം പണം അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ധനവകുപ്പ് അറിയിച്ചിരുന്നു. മന്ത്രിതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണു പണം അനുവദിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

പൂര്‍ണ ബജറ്റ് നിയമസഭ പാസാക്കാത്ത സാഹചര്യത്തില്‍ തുക അനുവദിക്കാനാവില്ലെന്നായിരുന്നു ധനവകുപ്പിന്റെ ആദ്യ നിലപാട്. ബജറ്റ് പാസാകുന്നതിനു മുന്‍പ് ആകെ തുകയുടെ മൂന്നിലൊന്നു വരെയേ അനുവദിക്കാനാവു.