സോളാർ തട്ടിപ്പ്:ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
19 June 2015

imagesസോളാർ തട്ടിപ്പിൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഇനി പത്തു ദിവസമേയുള്ളു. ഇത് മുന്നിൽ കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

തിരഞ്ഞെടുപ്പ് ആയതിനാൽ ഇതുപോലുള്ള കഥകൾ ഇനിയും വരും. ഇത് അതിന്റെ സൂചന മാത്രമാണ്.
ബാർ കോഴ കേസിൽ വിജിലൻസിന്റെ അന്വേഷണത്തിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.