മുംബയ് വ്യാജമദ്യ ദുരന്തം: മരണമടഞ്ഞവരുടെ എണ്ണം 41 ആയി

single-img
19 June 2015

downloadമുംബയ് മലാഡിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 41 ആയി . വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നവരിൽ 28 പേരാണ് വെള്ളിയാഴ്ച മരണമടഞ്ഞത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. അതേസമയം,​ സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതിന് മൽവാനി പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

മദ്യ ഷാപ്പ് നടത്തിയിരുന്ന ‘അക്ക’ എന്നറിയപ്പെടുന്ന സ്ത്രീ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉത്തരവിട്ടു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുകയാണ്.