യു.എ.ഇ സര്‍ക്കാര്‍ കേരളത്തില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു

single-img
19 June 2015

image_update_1d50dea0de532225_1367294489_9j-4aaqskഡ്രൈവിംഗ് ഭാഷകളില്‍ മലയാളം ഉള്‍പ്പെടുത്തി പ്രവാസിമലയാളികളോട് സ്‌നേഹം പ്രകടിപ്പിച്ച യു.എ.ഇ സര്‍ക്കാര്‍ കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു. ഒരു ഗള്‍ഫ് രാജ്യം ആദ്യമായി കേരളത്തില്‍ തുറക്കുന്ന കോണ്‍സുലേറ്റിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കേരളത്തില്‍ തിരുവനന്തപുരത്തായിരിക്കും കോണ്‍സുലേറ്റ് സ്ഥാപിക്കുക. യുഎഇ കമ്പനികള്‍ കേരളത്തില്‍ വല്ലാര്‍പാടം തുറമുഖപദ്ധതി, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ വലീയ പദ്ധതികള്‍ക്ക്് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നിരിക്കേ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നത് പുതിയ നിക്ഷേപ പദ്ധതികള്‍ക്കും വഴിയൊരുക്കും. കേരളത്തില്‍ കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള നിര്‍ദേശം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമര്‍പ്പിക്കപ്പെട്ടതെങ്കിലും തീരുമാനമുണ്ടായത് ഇപ്പോഴാണ്.

കേരളത്തില്‍ കോണ്‍സുലേറ്റിന് പുറമേ ന്യൂയോര്‍ക്ക് സിറ്റിയിലും യു.എ.ഇ കോണ്‍സുലേറ്റ് തുറക്കും. കൂടാതെ മംഗോളിയ, സൈപ്രസ്, പെറു എന്നിവിടങ്ങളില്‍ എംബസികളും യു.എ.ഇ തുറക്കുകയാണ്. യു.എ.ഇ തീരുമാനം വന്നതോടെ സൗദി ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.