നിക്ഷേപ തട്ടിപ്പ് കേസ്;സഹാറ ഗ്രൂപ്പ് ഉടമ സുബ്രതാ റോയിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല

single-img
19 June 2015

supreme courtന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതാ റോയിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യതുക മുഴവനും കെട്ടിവെയ്ക്കാതെ ജാമ്യം അനുവദിക്കാനവില്ലെന്ന് കോടതി വ്യക്തമാക്കി.

സുബ്രതോ റോയിക്ക് ജാമ്യം നല്‍കാനായി 10,000 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 5000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും 5000 കോടി രൂപ പണമായും കെട്ടിവെക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 5,120 കോടി രൂപമാത്രം പണമായി സുബ്രത കെട്ടിവെച്ചു.

18 മാസങ്ങള്‍ക്കുള്ളില്‍ ഒമ്പത് തവണകളായി നിക്ഷേപകര്‍ക്ക് നല്‍കാനുള്ള 36,000 കോടിരൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.