അധികൃതരുടെ അനാസ്ഥ കൊണ്ട് സഞ്ചാരയോഗ്യമല്ലാതായ റോഡിലെ വെള്ളക്കെട്ടിനെ മുതലക്കുളമാക്കി ബംഗളൂരു സ്വദേശിയുടെ പ്രതിഷേധം

single-img
19 June 2015

bangaloreബംഗളൂരു:അധികൃതരുടെ അനാസ്ഥ കൊണ്ട് സഞ്ചാരയോഗ്യമല്ലാതായ റോഡിലെ വെള്ളക്കെട്ടിനെ മുതലക്കുളമാക്കി ബംഗളൂരു സ്വദേശിയുടെ പ്രതിഷേധം.  36 കാരനായ വിഷ്വൽ ആർട്ടിസ്റ്റ് ബാദൽ നഞ്ചുണ്ടസ്വാമിയാണ്  തന്റെ കരവിരുത് റോഡിലെ കുഴി കാഴ്ച വെച്ചത്. ഇതിനായി യഥാർത്ഥ മുതലയോട് സാമ്യമുള്ള 9 അടി നീളമുള്ള രൂപമാണ് സുൽത്താൻപാളയ മെയിൻ റോഡിലെ കുഴിയിലെ വെള്ളത്തിൽ ബാദൽ നിക്ഷേപിച്ചത്.

എന്തായാലും, യുവാവിന്റെ പ്രതിഷേധം അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായാണ് റിപ്പോർട്ട്. ഇവിടെ ഒരു മാസം മുൻപ് കുടിവെള്ള പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. തുടർച്ചയായി പെയ്ത മഴയും തിരക്കേറിയ റോഡും കുഴിയുടെ വലിപ്പം കൂട്ടി. അധികൃതർ ഇത് കണ്ട ഭാവം നടിച്ചില്ല. നാട്ടുകാർ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് ബാദൽ തന്റെ സ്വന്തം ചെലവിൽ നിർമ്മിച്ച ഫൈബർ മുതലയെ കുഴിയിൽ നിക്ഷേപിച്ചത്.

ഇതിന് ആറായിരം രൂപ ചെലവായി. 9 അടി നീളമുള്ള മുതലയ്ക്ക് 20 കിലോ ഗ്രാം ഭാരമുണ്ട്. ഇതാദ്യമായാണ് ബാദൽ തന്റെ കലാസൃഷ്ടി ഇത്തരം ഒരു ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം മറ്റൊരു കലാകാരൻ നഗരത്തിലെ റോഡിലെ കുഴി യമരാജന്റെ വായയായി ചിത്രീകച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുകയും ഒറ്റ ദിവസം കൊണ്ട് തന്നെ കുഴി അടക്കുകയും ചെയ്തു.