സോളാറില്‍ കേസിൽ മുഖ്യമന്ത്രിക്ക് 30 ലക്ഷം രൂപ നല്‍കിയതായി സരിതയുടെ കത്തിലുണ്ടെന്ന് പി സി ജോര്‍ജ്

single-img
19 June 2015

27-1427443488-pc-georgeതിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പി സി ജോര്‍ജ് രംഗത്ത്. സോളാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 30 ലക്ഷം രൂപ നല്‍കിയതായി കേസിലെ പ്രതി സരിത എസ്.നായരുടെ കത്തിലുണ്ടെന്നാണ് ജോര്‍ജിന്റെ ആരോപണം.

മന്ത്രി ആര്യാടന്‍ മുഹമ്മദിന് പത്തു ലക്ഷം രൂപ വീട്ടില്‍ കൊണ്ടുപോയി നല്‍കി. കൂടാതെ മുഖ്യമന്ത്രി പണം നല്‍കിയെന്ന് നേരത്തെ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണെന്നും ജോര്‍ജ് വ്യക്തമാക്കി.

കേസില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും. അങ്ങനെയായാല്‍ അദ്ദേഹം ഒന്നാംപ്രതിയാകുമെന്നും കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പെടാപ്പാട് പെടുന്നതെന്നും ജോര്‍ജ് പറഞ്ഞു.