ഡെറ്റോളും ഉപയോഗശൂന്യമെന്ന് ലബോറട്ടറി റിപ്പോർട്ട്

single-img
19 June 2015

dettolന്യൂഡല്‍ഹി: അന്താരാഷ്ട്ര ഉല്പന്നമായ നെസ്‌ലേയുടെ മാഗി നൂഡില്‍സിനു പിന്നാലെ റെക്കിറ്റ് ബെന്‍ക്കിസെര്‍ ഇന്ത്യയുടെ ഉല്‍പ്പന്നമായ ഡെറ്റോളും ലബോറട്ടറി പരിശോധനയില്‍ പരാജയപ്പെട്ടു. എഫ്.ഡി.എ പരിശോധനയ്ക്കയച്ചതില്‍ ഡെറ്റോള്‍ ഉല്‍പ്പന്നങ്ങളെ കൂടാതെ ചില ആയുര്‍വേദ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുല്‍പ്പന്നങ്ങളും ഉള്‍പ്പെട്ടിരുന്നു. ആകെ 11 ഉല്‍പ്പന്നങ്ങളാണ് പരിശോധനയ്ക്കയച്ചത് ഇവയിലൊന്നുംതന്നെ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

ലക്‌നൗവിലെ ലബോറട്ടറി ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഡെറ്റോള്‍ സോപ്പുകള്‍ കമ്പനി പറയുന്ന ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൂക്കത്തിലും കമ്പനി തട്ടിപ്പുനടത്തുന്നു, 125 ഗ്രാം ഭാരമുള്ള ഡെറ്റോള്‍ സോപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 117.0470 ഗ്രാം ഭാരം മാത്രമേ ഉള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.