മാധ്യമ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിന്നത് മുഖ്യമന്ത്രിയുടെ തനി നിറം- കോടിയേരി ബാലകൃഷ്ണന്‍

single-img
19 June 2015

kodiyeriതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തനി നിറം മാധ്യമ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഒരു നിമിഷം പോലും ഉമ്മന്‍ചാണ്ടി യോഗ്യനല്ലന്നെും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് ഭരണം അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. സോളാര്‍ കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിന്‍െറ മാനം രക്ഷിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തട്ടിപ്പുകാരുമായുള്ള കൂട്ടുകെട്ടിലൂടെ മുഖ്യമന്ത്രി കേരള ജനതയെ അപമാനിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങള്‍ ശരിവെക്കുന്നതാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സാമ്പത്തിക സഹായം നല്‍കിയതെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ കോട്ടയത്ത് ആരോപിച്ചു. അന്വേഷണം കൃത്യമായി നടത്തിയിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമായിരുന്നു. സര്‍ക്കാരില്‍ നേതൃമാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.