ലളിത് മോദി വിഷയം; സുഷമാ സ്വരാജും വസുന്ധരാ രാജെയും സ്ഥാനങ്ങൾ രാജിവെക്കാതെ പ്രധാനമന്ത്രിയെ രാജ്യസഭയെ അഭിമുഖീകരിക്കാൻ അനുവധിക്കില്ലെന്ന് കോൺഗ്രസ്

single-img
19 June 2015

modi_wharton_bjpapന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയും അതത് സ്ഥാനങ്ങൾ രാജിവെക്കാതെ പ്രധാനമന്ത്രിക്ക് രാജ്യസഭയുടെ വര്‍ഷകാല സമ്മേളനത്തെ അഭിമുഖീകരിക്കാനാകില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.

ലളിത് മോദി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഒരു പ്രതിപക്ഷ പാര്‍ട്ടിയും വിഷയത്തില്‍ നിശബ്ദരായി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണ് സുഷമയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ വിഷയത്തില്‍ മൃദു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിട്ടില്ലെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് തന്നെ സര്‍ക്കാറിന് വലിയ വെല്ലുവിളിയായി തീരും. ഇതിനു പുറമെ ഇടതു പാര്‍ട്ടികളുടെ പിന്തുണ കൂടിയുണ്ട്.