അരുവിക്കര പ്രചരണം അവസാന ഘട്ടത്തില്‍; പ്രചാരണം മുറുകുന്നു

single-img
19 June 2015

aruvikkara-bypollതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം
ആയതോടെ പ്രചാരണ രംഗം ചൂടുപിടിച്ചു തുടങ്ങി. പ്രധാന കക്ഷികളായ യു.ഡി.എഫും. എല്‍.ഡി.എഫും, ബി.ജെ.പിയും തങ്ങളുടെ പ്രധാന നേതാക്കളെ കളത്തിലിറക്കി പ്രചാരണ രംഗം ചൂടാക്കാന്‍ തുടങ്ങി. യു.ഡി.എഫ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പ്രചാരണ  പ്രചാരണത്തിനിറങ്ങി. ആര്‍.എസ്.പിയിലെ ചന്ദ്രചൂഡന്‍ സഹിതം പ്രചാരണ രംഗത്തുണ്ട്.

മറുപക്ഷത്ത് എല്‍ഡി.എഫിലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പ്രചാരണ രംഗത്തുണ്ട്.  ബി.ജെ.പിയിലാകട്ടെ, ശോഭ സുരേന്ദ്രനും, എം.ടി. രമേശും ഇപ്പോള്‍ ഓ.രാജഗോപലിനുവേണ്ടി പ്രചാരണത്തിനുണ്ട്.  കേന്ദ്ര നേതാക്കള്‍ ഉടനെത്തും എന്നു ബി.ജെ.പി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിനങ്ങളില്‍ മുഖമന്ത്രി പ്രധാനമായും പ്രചരണം നടത്തിയത് ആദിവാസി മേഘലയില്‍ ആയിരുന്നു.ഇതൊക്കെ ആണെങ്കിലും ഇരു മുന്നണികളും, ബി.ജെ.പിയും കണക്കു കൂട്ടിയും പഴയ തെരഞ്ഞെടുപ്പു കണക്കുകള്‍ കൂട്ടിയും കിഴിച്ചും വിജയ സാധ്യതകള്‍ വിലയിരുത്തുകയാണ്.  പ്രചരണം മൂന്നാം ഘട്ടത്തിലെത്തിയപ്പോള്‍ ജനമനസ്സുകള്‍ എവിടേക്ക് എന്ന വിലയിരുത്തലാണ് പ്രധാനമായും കണക്കിലെടുക്കുന്നത്.  മണ്ഡലത്തില്‍ ആകെ 153 ബൂത്ത്കളാണ് ഉള്ളത്. ഈ ബൂത്തുകള്‍ തിരിച്ചുള്ള കണക്ക് കൂട്ടലിലാണ് എല്ലാ കഷികളും.