മുംബൈയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി

single-img
19 June 2015

mumbai-rainsമുംബൈയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജനജീവിതം താറുമാറായി. മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍-റോഡ് ഗതാഗതം നിലച്ചു. വ്യാഴാഴ്ച്ച മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

ഉദ്യോഗസ്ഥരുടെ ആശ്രയമായ ലോക്കല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നതിനാല്‍ തന്നെ ഓഫീസുകളിലെ ഹാജര്‍ നിലയും കുറഞ്ഞു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ മരങ്ങള്‍ വീണ് പലയിടങ്ങളിലും റോഡ് ഗതാഗതം സ്തംഭിച്ചു.