ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം പോയ വര്‍ഷം കുറഞ്ഞതായി കണക്കുകള്‍

single-img
19 June 2015

swiss bank01സൂറിച്ച്: ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ പോയ വര്‍ഷം പത്തു ശതമാനത്തോളം കുറവുവന്നതായി കണക്കുകള്‍. ഏകദേശം 12,615 കോടി രൂപയാണ് (180 കോടി സ്വിസ് ഫ്രാങ്ക്) ഇപ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി ബാങ്കുകളിലുള്ളത്. ഇത് ഇടിവാണെന്ന് സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്ക് പറയുന്നു.

കള്ളപ്പണനിക്ഷേപങ്ങളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന സ്വിസ് ബാങ്കുകള്‍ക്കുമേല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിവരുന്ന സാഹചര്യത്തിലാണ് ഈ ഇടിവ്.