മദ്യ ലഹരിയിൽ എളള്‌ ആട്ടിയതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ കോണ്‍ക്രീറ്റ്‌ കഴിച്ച യുവാവ് ആശുപത്രിയിൽ

single-img
18 June 2015

Alcohol_1828595cബീജിംഗ്‌: വെള്ളമടിച്ച ശേഷം കോണ്‍ക്രീറ്റ്‌ ‘ടച്ചിംഗ്‌സ്’ ആക്കിയ യുവാവ് ആശുപത്രിയിൽ. ചൈനയില്‍ ജിയാങ്‌സു സ്വദേശിയായ യുവാവാണ് അമിതമായി മദ്യപിച്ച ശേഷം വിശപ്പ്‌ കഠിനമായപ്പോള്‍ കോണ്‍ക്രീറ്റ്‌ കഴിച്ചത്. അതും കുറച്ചൊന്നുമല്ല, കാല്‍ കിലോഗ്രാം!

നല്ലതുപോലെ മദ്യപിച്ച അവസ്‌ഥയില്‍ തന്റെ നാന്‍ജിങ്ങിലുളള വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ സംഭവം നടക്കുന്നത്. വഴിയില്‍ ഒരു തൊട്ടിയില്‍ എന്തോ ഇരിക്കുന്നത്‌ കണ്ട്‌ എളള്‌ ആട്ടിയതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അകത്താക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ഇപ്പോൾ ആശുപത്രിയിലുള്ള ഇയാളുടെ വയര്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന്‌ അപകടനില തരണം ചെയ്‌തുവെന്ന്‌ ചൈനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്യുന്നു.