സി പി എമ്മാണ് രാജ്യത്തെ ഏറ്റവും വലിയ കര്‍ഷകവിരുദ്ധ പ്രസ്ഥാനമെന്ന് പ്രവീണ്‍ തൊഗാഡിയ

single-img
18 June 2015

PRAVEEN_TOGADIAസി പി എമ്മാണ് രാജ്യത്തെ ഏറ്റവും വലിയ കര്‍ഷകവിരുദ്ധ പ്രസ്ഥാനമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയിലും റഷ്യയിലും ബംഗാളിലും തകര്‍ന്നടിഞ്ഞ സി പി എമ്മിന് കേരളത്തിലും നിലനില്‍പ്പില്ലെന്നും തൊഗാഡിയ പറഞ്ഞു.

പ്രവീണ്‍ തൊഗാഡിയയെ പരിപാടിയില്‍ ക്ഷണിച്ച എസ് എന്‍ ഡി പിയുടെ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.