ലൈംഗിക കളിപ്പാട്ടം ഉപയോഗിച്ച് ബാങ്ക് കൊള്ളയടിച്ച യുവാവ് പിടിയിൽ

single-img
18 June 2015

Youth 1പിറ്റ്‌സ്ബര്‍ഗ്:  ലൈംഗിക കളിപ്പാട്ടം ഉപയോഗിച്ച് ബാങ്ക് കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍. ആരോണ്‍ സ്‌റ്റെയിന്‍ എന്നു  യുവാവാണ് പിടിയിലായത്. ലൈംഗിക കളിപ്പാട്ടം ബോംബാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരെ വിരട്ടി ബാങ്ക് കൊള്ളയടിച്ചത്.

ബാങ്കിലെത്തിയ യുവാവ് കൈവശമുള്ള ബാഗ് കാണിച്ച് തന്റെ കയ്യില്‍ ബോംബുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ബാങ്ക് തകര്‍ത്തുകളുമെന്നും  ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ പേടിച്ച് പോയ ജീവനക്കാര്‍ കാഴ്ചയാക്കി ബാങ്കിലെ പണം കൊള്ളയടിച്ച് യുവാവ് കടന്നുകളയുകയും ചെയ്തു.

ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. യുവാവിന്റെ കാറില്‍ നിന്ന്  മൊബൈല്‍ ഫോണും ലൈംഗിക കളിപ്പാട്ടവും ഒരു പെട്ടിയും പോലീസ് കണ്ടെടുത്തു. പെട്ടിയില്‍ മൊബൈലും കളിപ്പാട്ടവും ഘടിപ്പിച്ചശേഷം ബോംബിന്റെ മാതൃകയിലാക്കുകയായിരുന്നു.