മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ കൃത്യമായി എടുക്കാത്തതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി ആസിഫ് അലി

single-img
18 June 2015

Asif_Aliമൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ കൃത്യമായി എടുക്കാത്തതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി ആസിഫ് അലി. ഫോണില്‍ വിളിച്ചാല്‍ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും നേരത്തെയുള്ള ആരോപണമാണ്. എന്നാൽ, ഫോണ്‍ എടുക്കാത്തത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു മാറ്റം വരുത്താന്‍ തയ്യാറാണെന്നും ആസിഫ് പറഞ്ഞു.

സുഹൃത്തുക്കളുമായി ആസിഫ് തുടങ്ങുന്ന നിര്‍മ്മാണ കമ്പനിയുടെ ലോഞ്ചിങ്ങിനിടെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദംസ് വേള്‍ഡ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരിലാണ് നിര്‍മ്മാണ കമ്പനി തുടങ്ങിയത്. ഈ സംരംഭത്തില്‍ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.

രണ്ടിലും ആസിഫ് തന്നെയാണ് നായകന്‍. തന്റെ ചിത്രങ്ങള്‍ മാത്രമല്ല മികച്ച കഥയും തിരക്കഥയുമുള്ള മറ്റു നടന്മാരുടെ ചിത്രങ്ങളും നിര്‍മ്മിക്കുമെന്ന് ആസിഫ് പറഞ്ഞു. കോഹിനൂര്‍, ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നിവയാണ് ആ രണ്ടു ചിത്രങ്ങള്‍.