കടല്‍ക്കൊലക്കേസിൽ ലളിത് മോദി ഇടപെട്ടതായി വെളിപ്പെടുത്തല്‍

single-img
18 June 2015

Lalith Modiന്യൂഡല്‍ഹി:  കടല്‍ക്കൊലക്കേസിൽ ലളിത് മോദി ഇടപെട്ടതായി വെളിപ്പെടുത്തല്‍. പ്രതികളായ ഇറ്റാലിയന്‍ നാവികരെ രക്ഷിക്കുന്നതിന് വേണ്ടി കേസില്‍ ഇന്ത്യക്കും ഇറ്റലിക്കുമിടയിലെ മധ്യസ്ഥതയ്ക്ക് ലളിത് മോദി നിയമോപദേശം തേടിയിരുന്നതായി മുതിര്‍ന്ന അഭിഭാഷകനായ സുല്‍ഫിക്കര്‍ മേമൻ വെളിപ്പെടുത്തി. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോടാണ് നിയമോപദേശം തേടിയിരുന്നത്. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അദ്ദേഹത്തോട് ആരാഞ്ഞതായും സുല്‍ഫിക്കര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.