രാജ്യത്തെ മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്

single-img
18 June 2015

narendra-modi5_apന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ‘വിശുദ്ധമാസപ്പിറവിയില്‍ മുസ്‌ലിംകള്‍ക്ക് തന്റെ ആശംസ അറിയിക്കുന്നു. ഏവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും റമദാനാവട്ടെ ഇത്. ഈ വിശുദ്ധമാസം സമൂഹത്തിലെ സമാധാനത്തിനും ഒത്തൊരുമയ്ക്കും കരുത്തേകട്ടേ’ എന്നാണ് മോദിയുടെ ട്വീറ്റ്. പച്ച പശ്ചാത്തലത്തിലുള്ള ആശംസാകാര്‍ഡിലാണ് മോദിയുടെ ട്വീറ്റ് സന്ദേശം.

കഴിഞ്ഞവര്‍ഷം മോദി അധികാരമേറ്റയുടനെ റമദാന്‍ എത്തിയിരുന്നെങ്കിലും ആശംസ അറിയിക്കാത്തതും ഇഫ്താര്‍ സംഘടിപ്പിക്കാത്തതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.