കാണാൻ വൈരൂപ്യമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചു

single-img
18 June 2015

newborn_0രണ്ടാഴ്ച്ചമുൻപ് ജനിച്ച കാണാൻ  വൈരൂപ്യമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചു. പശ്ചിമ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. മാസം തികയാതെ  ഏഴാം  മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. 800 ഗ്രാം തൂക്കം മാത്രമായിരുന്നു കുഞ്ഞിന് പ്രായമായവരുടെത് പോലെ ചുക്കി ചുളിഞ്ഞ തോലിയായിരുന്നു.  മുഖത്തിനു വൈരൂപ്യവും കണ്ണുകൾക്ക് അമിത വലുപ്പവും ഉണ്ടായിരുന്നു.

25 കാരിയായ മാതാവ് മമതാ ടോടെയുടെയും 25 കാരനായ പിതാവ് അജയ് ടോടയുടെയും രണ്ടാമത്തെ കുഞ്ഞാണിത്.  സുഖപ്രസവമായിരുന്നു മമതയുടെത്. എന്നാൽ, പ്രസവ ശേഷം കുഞ്ഞിനെ കണ്ട മാതാപിതാക്കൾ ഞെട്ടി. ഇത്ര വൈരൂപ്യമുള്ള കുഞ്ഞിനെ തങ്ങൾക്ക് വേണ്ട എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അമ്മ കുഞ്ഞിനു മുലയൂട്ടാൻ വിസമ്മതിച്ചു.

കുഞ്ഞിനെ കാണാൻ എത്തിയ നിരവധി സ്ത്രീകൾ കുഞ്ഞിനു പാല് കൊടുക്കാൻ അമ്മയോട് പറഞ്ഞെങ്കിലും അമ്മ അനുസരിച്ചില്ല. മാതാപിതാക്കൾ അക്ഷരാർഥത്തിൽ ഉപേക്ഷിച്ച കുഞ്ഞിനെ 50 കാരനായ മുത്തച്ഛൻ  ദിലീപ് ടോടെ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം കുഞ്ഞിനെ സ്വന്തം വീട്ടിൽ കൊണ്ട് പോയി.

ആട്ടിൻപാൽ കൊടുത്താണ് ദിലീപ് ടോടെ കുഞ്ഞിന്റെ വിശപ്പ് മാറ്റിയത്. മാസം തികയാതെ ജനിച്ചതിന്റെ പ്രശ്നങ്ങൾ കുഞ്ഞിനെ അലട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ വീട്ടിൽ വെച്ച് ശാരീരിക ആസ്വസ്ത്യം പ്രകടിപ്പിച്ച കുഞ്ഞിനെ 138 കിലൊമീറ്റർ സഞ്ചരിച്ചാണ് ദിലീപ് മുംബൈയിലെ  പ്രശസ്തമായ വാഡിയ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കായി എത്തുമ്പോൾ കുഞ്ഞ് നിർജലീകരണംന് സംഭവിച്ച നിലയിലായിരുന്നു.

അവസ്ഥ മനസിലാക്കി കുഞ്ഞിന്റെ തുടർ ചികിത്സ സൗജന്യമായി ആശുപത്രി ഏറ്റെടുത്തു. ഏകദേശം 500000 രൂപ ചികിത്സ ചെലവ് വരും. കൂലിപ്പണിക്കാരനായ ദിലീപിന് ഈ തുക കണ്ടെത്താനാകില്ല. അതറിഞ്ഞ ആശുപത്രി അധികൃതർ ആശുപത്രിക്കടുത്തായി അദ്ദേഹത്തിനു താമസവും ഒരുക്കിയിട്ടുണ്ട്.

ശരിക്ക് കരയാനുള്ള ആരോഗ്യം പോലും കുഞ്ഞിനില്ല. മാതാപിതാക്കളെ പോലെ താൻ കുഞ്ഞിനെ ഉപേക്ഷിക്കില്ലെന്നും, ഇവൾ ഇങ്ങനെ ജനിച്ചത് ഇവളുടെ തെറ്റല്ലെന്നും മുത്തച്ഛൻ ദിലീപ് ടോടെ പറയുന്നു. ഇവളുടെ ജീവൻ രക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനും താൻ ഏതറ്റം വരെയും പോകും  അദ്ദേഹം പറഞ്ഞു.