കനത്ത ചൂടില്‍ വെന്തുരുകുന്ന സൗദി അറേബ്യയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മുന്ന് വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം

single-img
16 June 2015

Saudi arabia

കനത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വെന്തുരുകുമ്പോള്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായ സൗദി സര്‍ക്കാര്‍. ചൂടു കൂടിയതിനാല്‍ ഉച്ചക്ക് 12 മണി മുതല്‍ മൂന്നു മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് സൗദി തൊഴില്‍ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ തൊഴില്‍ നിയമം സൗദി തൊഴില്‍ മന്ത്രി ഡോ. മുഫരിജ് അല്‍ ഹഖ്ബാനിയാണു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.

സൗദിയയിലെ തൊഴിലാളിക്ക് അവന്റെ തൊഴില്‍ അവകാശം വക വെച്ചു കൊടുക്കണമെന്നും അദ്ദേഹം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 19911 എന്ന നമ്പറില്‍ വിളിച്ച് പരാതി പറയാനും മന്ത്രി തന്റെ ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയിട്ടുണ്ട്.

50 ഡിഗ്രിക്കും മുകളിലാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ചൂട്. ചൂട് റംസാന്‍ മാസത്തില്‍ 60 ഡിഗ്രിക്കും മുകളിലാകുമെന്നാണു കാലാവസ്ഥാ വിദഗ്ദര്‍ അറിയിക്കുന്നത്.