രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് അകമ്പടി പോകുന്ന വാഹനങ്ങള്‍ ഒഴികെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടന്നുപോകാന്‍ ട്രാഫിക് സിഗ്നലുകള്‍ ഓഫാക്കരുതെന്ന് സെന്‍കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം

single-img
16 June 2015

senkumarകേരള പോലീസ് സംവിധാനെത്ത അടിമുടി മാറ്റാന്‍ ഡി.ജി.പി ഒരുങ്ങുന്നു. പോലീസിലെ ഉന്നതര്‍ക്കായി പോലീസ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്നു ഡിജിപി ടി.പി.സെന്‍കുമാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ട്രാഫിക്കുള്ള റോഡുകളില്‍ പോലീസ് വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

അടിയന്തിര ഘട്ടങ്ങളിലെത്തുന്ന പോലീസ് വാഹനങ്ങള്‍ ആവശ്യസന്ദര്‍ഭങ്ങളില്‍ സൈറണ്‍ മുഴക്കി അറിയിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് അകമ്പടി പോകുന്ന പോലീസ് വാഹനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ലെന്നും സെന്‍കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണു പോലീസിലെ അഴിമതി തടയാന്‍ ആഭ്യന്തര വിജിലന്‍സ് സമിതിക്കു ഡിജിപി രൂപം നല്‍കിയത്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന തരത്തിലുളള നടപടികള്‍ ഡിജിപി തുടരുമെന്നാണു ഇത് നല്‍കുന്ന സൂചന.