ജിതേന്ദര്‍ സിങ് തോമറിനൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വ്യാജബിരുദവും അന്വേഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

single-img
13 June 2015

smrithi

ആം ആദ്മി സര്‍ക്കാരിലെ മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറിനെതിരെ വ്യാജ ബിരുദ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതേ വിഷയത്തില്‍ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രാം ശങ്കര്‍ കതേരിയയ്‌ക്കെതിരെയും അന്വേഷണം വേണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആവശ്യപ്പെട്ടു. ഇതും കൂടി അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് തയാറാകണമെന്നും എഎപി യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തില്‍ ശുചീകരണം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ തന്നെ 30ശതമാനം പേരും ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിടുന്നവരാണെന്ന് എഎപി വക്താവ് സഞ്ജയ് സിങ് വ്യക്തമാക്കി. ജിതേന്ദര്‍ തോമറിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി ലോക്പാല്‍ അന്വേഷിക്കുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ തോമറിന്റെ ബിരുദങ്ങളെ കുറിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ സംശയം ഉയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തോമറിന്റെ നിയമബിരുദത്തെ കുറിച്ചു സംശയമില്ലെങ്കിലും ബിഎസ്‌സിയെ കുറിച്ച് മുഖ്യമന്ത്രി കെജരിവാളിന് വരെ സംശയമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.