ഓപ്പറേഷന്‍ മ്യാന്‍മാറിന്റെ വിജയത്തിന് പിന്നാലെ ബംഗ്ലദേശിലുള്ള വടക്കു കിഴക്കന്‍ തീവ്രവാദികളെ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം

single-img
13 June 2015

Indian army officer dispalys Isreali made rifle in Shariefabadഓപ്പറേഷന്‍ മ്യാന്‍മാറിന്റെ വിജയത്തിന് പിന്നാലെ ബംഗ്ലദേശിലുള്ള വടക്കു കിഴക്കന്‍ തീവ്രവാദികളെ ലക്ഷ്യമാക്കി അടുത്ത നടപടിക്ക് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ കുറിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ബംഗഌമദശ് നടപടികളാരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള തീവ്രവാദ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ിന്ത്യന്‍ സേനയും പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാ സേനകള്‍ അടുത്തിടെ നടത്തിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. മുമ്പ്് ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളിലായിരുന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ തുരത്തുന്നതിന് ബിഎസ്എഫ് ബംഗ്ലദേശിന്റെ സഹായം തേടിയിരുന്നു.

ബി.എസ്.എഫ് ബംഗ്ലദേശില്‍ പ്രവര്‍ത്തിക്കുന്ന 39ല്‍ അധികം തീവ്രവാദ ക്യാംപുകളെക്കുറിച്ച് ബംഗ്ലദേശിന് വിവരങ്ങള്‍ കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗഌമദശ് സത്വര നടപടികളുമായി മുന്നോട്ട് പോകുകയുമാണ്.